chakara
1

വാടാനപ്പിള്ളി: തളിക്കുളം ഇടശ്ശേരി, വാടാനപ്പള്ളി കടൽത്തീരങ്ങളിൽ ചാളച്ചാകര. ഇന്നലെ രാവിലെ ആയിരക്കണക്കിന് ചാളയാണ് ജീവനോടെ കരയ്ക്കടിഞ്ഞത്. ഏതാനും ദിവസം മുൻപും ഇത്തരം പ്രതിഭാസം തളിക്കുളം സ്‌നേഹതീരത്തിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്നു. രണ്ട് വർഷം മുൻപ് വാടാനപ്പിള്ളി പൊക്കാഞ്ചേരിയിലും കൂട്ടത്തോടെ ചാള കരയ്‌ക്കെത്തിയിരുന്നു. നിരവധി പേരാണ് ചാള വാരിയെടുക്കാൻ ബീച്ചിലെത്തിയത്.