ചാലക്കുടി: സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം വിപുലീകരിച്ചു. കൂടുതൽ സൗകര്യങ്ങളോടെ ആയിരിക്കും ഇനി മുതൽ രോഗീ പരിചരണത്തിന് പ്രവർത്തകർ വീടുകളിൽ എത്തുന്നത്. പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം വ്യാസ സെൻട്രൽ സ്‌കൂളിൽ ഡോ. ആർ.വി. പ്രസാദ് നിർവഹിച്ചു. ഘണ്ട് സംഘചാലക് സ്വാമി പദ്മനാഭ ദീപ പ്രജ്വലനം നടത്തി. സേവാഭാരതി പ്രസിഡന്റ് പീതാബരൻ അദ്ധ്യക്ഷനായി. സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ സി.എസ്. മോഹനൻ പുതിയ വാഹനത്തിന്റെ താക്കോൽ ദാനവും ഫ്‌ളാഗ് ഓഫും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ഋഷിൻ സുമിൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കുമാരി അമൃതകൃഷ്ണ, പി.എ. നീതു എന്നിവരെ ആദരിച്ചു. ദീപു ദിനേശ്, ടി.എൻ. രാമൻ, ആദർശ് പനമ്പിളി, സൗമ്യ മേനോൻ, നിഷിൽ വിജയൻ, വി.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.