ചാലക്കുടി: ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ദീപശിഖാ പ്രയാണത്തിന് കാർമൽ ഹൈസ്‌കൂളിൽ സ്വീകരണം. ഏഷ്യൻ ചാമ്പ്യൻഷിപ് ടെന്നീസ് ടൂർണമെന്റ് ജേതാവ് ഷാരോൺ വി. തോമസ്,ഭിന്നശേഷി വിദ്യാർത്ഥി ആന്റോ പോൾ എന്നിവർ ചേർന്ന് ദീപ ശിഖാ പ്രയാണത്തെ സ്വീകരിച്ചു. യോഗം അക്കാഡമിക് ജോയിന്റ് ഡയറക്ടറും ജാഥാ ക്യാപ്റ്റനുമായ എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എ.കെ അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ബി.നിഷ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല,കെ.കെ.സുരേഷ്, ജില്ലാ കോഡിനേറ്റർ എ.എസ്.മിഥുൻ, കെ.കെ.മൊയ്ദീൻ,റാണി ജോൺ, ലത ടി. കെ,പി.ബി.അസീന, ജോസ്, നൗഷാദ്,ഫാ. ജോസ് താണിക്കൽ എന്നിവർ സംസാരിച്ചു.