തൃശൂർ: ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ. ശങ്കർ അനുസ്മരണവും കുടുംബ സംഗമവും എലൈറ്റ് ഇന്റർനാഷണലിൽ അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങളുടെ ശക്തിയെ പ്രവർത്തിപഥത്തിൽ എത്തിച്ച മഹാനായിരുന്നു ആർ. ശങ്കറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് വി.എസ്. ബൈജു അദ്ധ്യക്ഷനായി. 'ഗുരുധർമ്മം കുടുംബജീവിതത്തിൽ' എന്ന വിഷയത്തിൽ ഗുരുപദം ടി.വി അവതാരകയും ഗുരുധർമ്മ പ്രചാരകയുമായ സൗമ്യ അനിരുദ്ധൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മനീഷ് പങ്കജ്, ശ്രീവല്ലിക്കുഞ്ഞമ്മ, ജയശങ്കർ, ഉത്തമൻ പാറയിൽ, കെ.എൻ. പുഷ്പാംഗദൻ, പി.ആർ. രാജഗോപാലൻ, ആർ. സദൻ എന്നിവർ പ്രസംഗിച്ചു.