തൃശൂർ: ബാച്ചിലർ ഒഫ് പ്രോസ്തറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്നാണ് അവസാന തീയതി. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാമായ കോഴ്‌സിന് എൽ.ബി.എസിലാണ് ഓപ്ഷൻ നൽകേണ്ടത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്ലസ് ടു ഉള്ളവരും പാരാമെഡിക്കൽ കോഴ്‌സുകൾക്കായി ഇതിനകം എൽ.ബി.എസിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കുമാണ് ഓപ്ഷൻ നൽകാൻ കഴിയുക. സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അഫിലിയേഷനുള്ള ഈ കോഴ്‌സ് നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്. ആകെ 20 മെറിറ്റ് സീറ്റുകളിലാണ് അഡ്മിഷൻ നൽകുക.