വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ പാമ്പ് ശല്യം അതിരൂക്ഷം. തുരത്താൻ കഴിയാതെ അധികൃതർ. പേ വാർഡുകളിലും, പ്രസവ വാർഡുകളിലുമാണ് നിരന്തരം വിഷ പാമ്പുകളെ കാണുന്നത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും വടിയുമായാണ് വാർഡുകളിൽ കഴിയുന്നത്. പാമ്പിനെ കണ്ടാൽ ഉടൻ സുരക്ഷാ ജീവനക്കാരെയാണ് അറിയിക്കുന്നത്. മൂർഖൻ അടക്കമുള്ള പാമ്പുകളാണെന്നതിനാൽ തുരത്താൻ അവർക്കും ഭയമാണ്. ആശുപത്രി പരിസരത്തെ പൊന്ത ക്കാടുകളെല്ലാം നീക്കം ചെയ്തതിരുന്നു. എന്നാൽ പ്രദേശത്ത് നിരവധി മാളങ്ങളുണ്ട്. ഇതിൽനിന്നാണ് പാമ്പുകൾ നിരന്തരം പുറത്തിറങ്ങുന്നതെന്ന് പറയുന്നു.