k-rail

കോളങ്ങാട്ടുകര : സിൽവർ ലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ വയ്പ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരെ ജില്ലാ തല സമര പരിപാടികൾ കോളങ്ങാട്ടുകരയിൽ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻവിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വിജ്ഞാപനം റദ്ദാക്കുക, സമര ക്കാർക്കെതിരെയുള്ള കേസ് പിൻവലിക്കുക, കെ റെയിൽ വേണ്ട തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടാംഘട്ട പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ശിവദാസ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.