വടക്കാഞ്ചേരി : ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ബോംബ് മയക്കുമരുന്ന് വേട്ടയുമായി ഡാൻസാഫ് പൊലീസ് കെ 9 സ്‌ക്വാഡ്. പ്രത്യേക പരിശീലനം നേടിയ നായയുമായി കൊറിയർ സർവീസ് കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കേരളത്തിന് പുറത്ത് നിന്ന് ലഹരി സ്‌ഫോടക വസ്തുക്കൾ എത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന. വടക്കാഞ്ചേരി മേഖലയിൽ നടന്ന പരിശോധനക്ക് അഡീഷ്ണൽ എസ്.ഐ.പി.എസ്. സോമൻ, ഡാൻസാഫ് ടീമിലെ ഷിഹാബ് , കെ 9 , ഡോഗ് സ്‌ക്വാഡ് ഹാൻഡ്‌ലർ ശ്രീദാസ് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.