തൃശൂർ: നാടകം കേരള നവോത്ഥാനത്തിന്റെ കലയാണെന്നും ഫാസിറ്റ് കാലത്ത് നാടകത്തോളം പ്രസക്തമായ മറ്റൊരു കലാരൂപമില്ലന്നും എഴുത്തുകാരൻ
ആലങ്കോട് ലീലാകൃഷ്ണൻ. കേരളത്തിലെ നാടക പ്രവർത്തകരുടെ നേതൃ സംഘടനയായ നാടകിന്റെ സംസ്ഥാന സംഘടന പഠന ശിൽപ്പശാല തൃശൂർ റീജ്യണൽ തിയറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഡി. രഘുത്തമൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ. ശൈലജ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കോട്ടക്കൽ മുരളി സ്വാഗതവും സഞ്ജു മാധവ് നന്ദിയും പറഞ്ഞു. 14 ജില്ലകളിൽ നിന്നുള്ളു മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. പ്ലാറ്റ്‌ഫോം തിയറ്റർ ഗ്രൂപ്പിന്റെ മിന്നുന്നതെല്ലാം എന്ന നാടകവും അവതരിപ്പിച്ചു.