വടക്കാഞ്ചേരി : അനധികൃതമായി മണൽ കടത്തിയിരുന്ന ലോറി തടഞ്ഞിട്ട് പൊലീസിലേൽപ്പിച്ച വൈരാഗ്യത്തിൽ ചിറ്റണ്ട സ്വദേശി വിജയനെ ടിപ്പർ ലോറി ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. ദേശമംഗലം പല്ലൂർ പറമ്പായിൽ വീട്ടിൽ നിഷാദിനെയാണ് (40) വടക്കാഞ്ചേരി പൊലീസ് തമിഴ്‌നാട് തിരുപ്പൂർ ചിന്നകരുണൈപാളയത്ത് നിന്ന് പിടികൂടിയത്. 2011 ലായിരുന്നു സംഭവം. ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണലുമായി വന്നിരുന്ന ലോറി ചിറ്റണ്ട സ്‌കൂൾ പരിസരത്ത് വെച്ച് വിജയൻ തടയുകയായിരുന്നു. കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി പിന്നീട് ഒളിവിൽ പോയി. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .