ayurveda
1

തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഡോ. എം.കെ. ലിൻസൺ അനുസ്മരണ പ്രശ്‌നോത്തരി മത്സരം 10ന് തൃശൂർ ഗവ. മോഡൽ ഗേൾസ് സ്‌കൂളിൽ നടക്കും. പ്രാഥമിക റൗണ്ടിൽ നിന്നും തിരെഞ്ഞെടുക്കുന്ന ആറുപേർക്ക് ഫൈനലിൽ പങ്കെടുക്കാം. ചോദ്യോത്തര രീതിയിലാകും ഫൈനൽ മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകും. ഒന്നുമുതൽ മൂന്ന് വരെ സ്ഥാനക്കാർക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. വിഷയം: ആരോഗ്യം, ഔഷധ സസ്യങ്ങൾ, പൊതുവിജ്ഞാനം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏഴ്. വിവരങ്ങൾക്ക് : 94955 51132