nadakolsavam
1

തൃശൂർ : കൊട്ടേക്കാട് യുവജന കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എട്ടാമത് എൻ.കെ. ദേവസ്സി സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു. കൊട്ടേക്കാട് പള്ളി വികാരി ഫാ. ജോജു ആളൂർ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് എൻ.ടി. ജേക്കബ് അദ്ധ്യക്ഷനായി. വ്യവസായി ജോസ് ആലുക്ക മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ, വൈസ് പ്രസിഡന്റ് പോൾസൻ ലുയീസ്, റോബർട്ട് ഡേവിഡ്, ജെൻസൻ വാഴപ്പിള്ളി, ബിജു ചാലിശ്ശേരി, ജോൺസൻ ചിറ്റിലപ്പിള്ളി, ബെന്നി നീലങ്കാവിൽ, ബാബു നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു. എട്ടുവരെ ദിവസവും വൈകിട്ട് 6.30 ന് അരങ്ങേറുന്ന നാടകത്തിന് പ്രവേശനം സൗജന്യമാണ്.