keltron
1

തൃശൂർ: കെൽട്രോൺ പി.ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്‌സിലേക്ക് ഫീസ് ഇളവോടെ തത്സമയ പ്രവേശനം നടത്തും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിൽ നവംബർ 6 മുതൽ 14 വരെയാണ് തത്സമയ പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി വിദ്യാർത്ഥികൾ രാവിലെ 10ന് എത്തിച്ചേരണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. കെൽട്രോൺ നോളേജ് സെന്റർ, സെക്കൻഡ് ഫ്‌ളോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. വിവരങ്ങൾക്ക്: 9544958182, (കോഴിക്കോട്: 0495-2301772, തിരുവനന്തപുരം: 0471-2325154).