തൃശൂർ: പുസ്തകപ്പുരയുടെ ആഭിമുഖ്യത്തിൽ 17ന് രാവിലെ 10.30ന് തൃശൂർ മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഹാളിൽ സാഹിത്യ ക്വിസ് മത്സരം നടത്തും. പകുതി ചോദ്യങ്ങൾ ബഷീർ നോവലുകളിൽ നിന്നും ബാക്കി ജില്ലയിലെ എഴുത്തുകാരുടെ നോവലുകളിൽ നിന്നുമാകും. ബാല്യകാലസഖി രചനയുടെ 80-ാം വാർഷികം പ്രമാണിച്ചാണ് ക്വിസ് മത്സരം. ജില്ലയിലെ ഏഴു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. സമയം: രാവിലെ 10.30 മുതൽ 12.30. 1500, 1000, 500 രൂപ വിലയുള്ള പുസ്തകങ്ങൾ യഥാക്രമം സമ്മാനമായി ലഭിക്കും. താത്പര്യമുള്ള കുട്ടികൾക്ക് സൗജന്യമായി നവംബർ 10ന് മുൻപ് പേര് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷന്: 9995431033, 82899 61033.