 
തൃശൂർ: തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ്.ടി 19-ാമത് ഇടക്കാല ചലച്ചിത്രമേള പത്ത് മുതൽ 15 വരെ രാംദാസ്, രവികൃഷ്ണ തിയ്യറ്റർ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി നടക്കും. ഡോറോതിയ മച്ചിങ്ങൽ ഫിലിം അവാർഡിന് മത്സരിക്കുന്ന ഏഴ് സിനിമകൾ, അഞ്ച് ഇന്ത്യൻ പനോരമ സിനിമകൾ, ഐ.എഫ്.എഫ്.കെ റീവിസിറ്റഡ് പാക്കേജിൽ പുരസ്‌കാരം ലഭിച്ച ഏഴ് സിനിമികൾ, ശാസ്ത്ര സിനിമകൾ, ഹ്രസ്വ ഡോക്യുമെന്ററികൾ ഉൾപ്പെടെ 30 സിനിമകൾ പ്രദർശനത്തിനുണ്ടാകും. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. രാവിലെ 9.30 മുതൽ 3.30 വരെയാണ് പ്രദർശനം. 2000 രൂപയാണ് ഡെലിഗേറ്റഡ് പാസ് തുക.