
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റായി ഡോ.കെ.എ.ശ്രീവിലാസനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ.കെ.ശശിധരൻ (സെക്രട്ടറി), ഡോ.റോയ് ആർ.ചന്ദ്രൻ (ട്രഷറർ), ഡോ.പി.എൻ.അജിത, ഡോ.കെ.സുദർശൻ, ഡോ.ആർ.മദന മോഹനൻ നായർ (വൈസ് പ്രസിഡന്റുമാർ), ഡോ.സണ്ണി ജോർജ് എലുവത്തിങ്കൾ, ഡോ.അലക്സ് ഇട്ടിച്ചെറിയ, ഡോ.എ.പി.മൊഹമ്മദ്, ഡോ.ടി.മോഹൻ റോയ് (ജോയിന്റ് സെക്രട്ടറിമാർ). ഈമാസം പത്തിന് രാവിലെ 10ന് പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ സ്ഥാനാരോഹണം നടക്കും. ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ ചടങ്ങുകൾക്ക് നേതൃത്വം നൽകും.