അത്താണി: മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് രക്തബാങ്കിലേക്ക് രക്തദാനം നടത്തി. നഗരസഭാ കൗൺസിലർ രമണി പ്രേമദാസൻ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്‌കീം ജില്ലാ കോ- ഓർഡിനേറ്റർ എം.വി. പ്രതീഷ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, ജി.പി. ശ്രേയസ്, ഡോ. രോഹിണി എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. നിത്യ എം. ബൈജുവിന്റെ നേതൃത്വത്തിൽ 130 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. നൂറോളം പേർ രക്തദാനം നടത്തി.