കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ളക്ഷാരം പരിഹരിക്കുന്നതിനായി ജനപ്രതിനിധികളും, കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ശ്രീനാരായണപുരത്തെ അഞ്ചാം പരത്തി മുതൽ കോതപറമ്പ് വരെയുള്ള മേഖലയിൽ പ്രത്യേകമായി പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് ഇ.ടി. ടൈസൺ എം.എൽ.എ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ എന്നിവർ പറഞ്ഞു. ഇതെല്ലാം മറച്ചുവച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിയും. ശ്രീനാരായണപുരം പഞ്ചായത്തിലെ ആല, കോതപറമ്പ്, വാട, എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ ജല അതോറിറ്റിയുടെ കീഴിൽ നടക്കുന്നുണ്ട്. അതിന്റെ അവകാശവാദം ഉന്നയിച്ച് ചിലർ രംഗത്തുവരുന്നത് ദുരുദ്ദേശപരമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.