കുന്നംകുളം: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ച് ഒന്നര വയസുകാരൻ. കുന്നംകുളം ചെമ്മണ്ണൂർ മാതോത്ത് സുഭാഷ്, ഐശ്വര്യ ദമ്പതികളുടെ മകൻ ദേവസൂര്യയാണ് ഏഴുമാസം പ്രായമുള്ളപ്പോൾ തന്നെ സംസാരിക്കാൻ തുടങ്ങി റെക്കാഡിട്ടത്. ചുറ്റും കാണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ കഴിവ് മനസിലാക്കിയാണ് ഐശ്വര്യ മകന് ഓരോ കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയത്.
പൂക്കൾ, പഴവർഗങ്ങൾ, നമ്പറുകൾ, ശരീരഭാഗങ്ങൾ, വളർത്തു മൃഗങ്ങൾ, നിറങ്ങൾ തുടങ്ങി 76 ചിത്രങ്ങൾ തിരിച്ചറിഞ്ഞിരുന്നു. 30 ജനറൽ നോളജ് ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകും ഈ ഒന്നര വയസുകാരൻ. സെപ്തംബറിലാണ് മകന്റെ കഴിവുകൾ പകർത്തി റെക്കാഡിനായി അയച്ചത്. ഏകദേശം രണ്ടു മാസത്തിനകം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയെന്ന അറിയിപ്പ് ലഭിച്ചു.
ചെറുപ്രായത്തിൽ തന്നെ മകന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചതിനാൽ ലഭിച്ച റെക്കാഡിൽ അഭിമാനമുണ്ടെന്ന് സുഭാഷ് ഐശ്വര്യയും പറയുന്നു. ഒരു വയസുള്ള ആദ്യ സൂര്യ അനുജനാണ്.