പാവറട്ടി: ചാവക്കാട് റൂറൽ ഹൗസിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ഐക്യ ജനാധിപത്യ സഹകരണ മുന്നണി ഭരണ സമിതി അംഗങ്ങളെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഷാൾ അണിയിച്ച് അനുമോദിച്ചു. ഭരണ സമിതി അംഗങ്ങളായി സിന്ധു അനിൽകുമാർ, പി.ഐ. ലാസർ മാസ്റ്റർ, മോഹനൻ പാവറട്ടി, അഷറഫ്, ഭാസ്‌കരൻ മന്നത്ത്, ഒ.ജെ. ജസ്റ്റിൻ, സി.എസ്. രാജൻ, പത്മാവതി പ്രേമൻ, സുമയ്യ ഷിനി, അശ്വിൻ ആനന്ദ്, പ്രിയ ഷിജു എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി സിന്ധു അനിൽകുമാറിനെയും വൈസ് പ്രസിഡന്റായി ലാസർ മാസ്റ്ററെയും തിരഞ്ഞെടുത്തു. അനുമോദന യോഗത്തിൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ പ്രസംഗിച്ചു. പാവറട്ടി സർവീസ് കോ- ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് സലാം വെന്മേനാട്, കമാലുദ്ദീൻ തോപ്പിൽ, ഡേവിസ് പുത്തൂർ, ഉമ്മർ സലീം, ഷിനി തറയിൽ, സി.പി. ഷാജി, എം.കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.