പാവറട്ടി: ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ 1975 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ ലാബ് നവീകരിച്ച് സമർപ്പിച്ചു. ഗോൾഡൻ ജൂബിലി സ്മാരകമായി നവീകരിച്ച ലാബിന് ഒരു ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരേസമയം 50 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് ഇരുന്ന് ഉപയോഗിക്കാനുള്ള സൗകര്യമാണ് ലാബിലുള്ളത്. പവർ പോയിന്റ് പ്രസന്റേഷനിലൂടെ ക്ലാസെടുക്കാനുള്ള എടുക്കാനുള്ള സൗകര്യവുമുണ്ട്. നവീകരിച്ച ലാബിന്റെ ആശീർവാദകർമ്മം വികാരിയും സ്‌കൂൾ മാനേജരുമായ ഫാ. ജയ്‌സൺ തെക്കുംപുറം നിർവഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ ഉദ്ഘാടനം ചെയ്തു. ബാച്ച് കൂട്ടായ്മ പ്രസിഡന്റ് പി.പി. സ്റ്റീഫൻ അദ്ധ്യക്ഷനായി. ഫാ. വിൽസൺ കിടങ്ങൻ, പ്രധാന അദ്ധ്യാപകൻ ജോഷി പോൾ, പി.ടി.എ പ്രസിഡന്റ് ജോസ് വാവേലി, ബാച്ച് സെക്രട്ടറി എ.ടി. ചാക്കോ, എം.സി. ലാസർ എന്നിവർ സംസാരിച്ചു.