vadakedathh
ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണയോഗത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ സംസാരിക്കുന്നു

തൃശൂർ : സാഹിത്യവിമർശനത്തിൽ തന്റേതായ പാതയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു ബാലചന്ദ്രൻ വടക്കേടത്തെന്ന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ. ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണയോഗത്തിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായ വിയോജിപ്പുകൾ വ്യക്തിബന്ധങ്ങളെ ബാധിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ആരെയും മുഖം നോക്കാതെ വിമർശിച്ചിരുന്നു. വിയോജിപ്പുകളിലൂടെയാണ് ആശയരൂപീകരണമുണ്ടാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. പ്രൊഫ. പി.വി. കൃഷ്ണൻ നായർ, മുൻ എം.പി: ടി.എൻ. പ്രതാപൻ, ഡോ. സരസ്വതി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. എം.എൻ. വിനയകുമാർ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, സി.എച്ച്. മുഹമ്മദ് റഷീദ്, പ്രൊഫ. സി.പി. അബൂബക്കർ, എൻ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.