latha
1

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ നിലനിൽപ്പിനായി നിരന്തരം ശബ്ദമുയർത്തിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. എ.ലതയുടെ ഏഴാം ചരമവാർഷികം സമുചിതം ആചരിക്കാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. ലത അനുസ്മരണത്തോടൊപ്പം ക്ലൈമറ്റ് മാർച്ചും സംഘടിപ്പിക്കും. 16ന് രാവിലെ 10ന് വാഴച്ചാലിൽ അനുസ്മരണ സമ്മേളനവും തുടർന്ന് വാഴച്ചാൽ മുതൽ അതിരപ്പിള്ളി വരെ ക്ലൈമറ്റ് മാർച്ചും നടത്തും. പരിപാടിയുടെ നടത്തിപ്പിനായി സംസ്ഥാനതലത്തിൽ പ്രൊഫ. സാറ ജോസഫിന്റെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. പ്രാദേശിക സംഘാടനം ഏകോപിപ്പിക്കുന്നതിനായി ഫാ. വർഗീസ് പാത്താടൻ ചെയർമാനും പ്രൊഫ. കുസുമം ജോസഫ് കൺവീനറുമായി പ്രാദേശിക സംഘാടക സമിതിയും രൂപീകരിച്ചു.