ചാലക്കുടി: സംസ്ഥാന സർവീസിൽ നിന്നും, ബാങ്കിൽ നിന്നും വിരമിക്കുന്ന തസ്തികകളിലേക്ക് വിരമിച്ചവർക്ക് തന്നെ പുനർനിയമനം നൽകുന്ന നീക്കത്തിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ പിന്മാറണമെന്ന് അംബേദ്കർ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർക്ക് വെല്ലുവിളിയും ഒരു തൊഴിലെന്ന സ്വപ്നത്തിനും നിലവിലെ ജീവനക്കാരുടെ പ്രോമോഷൻ ഇല്ലാതാക്കുകയും ചെയ്യുന്ന അനീതി ഉടൻ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലക്ഷം തൊഴിൽ രഹിതരുടെ പ്രതിഷേധ പോസ്റ്റ് കാർഡ് മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കാനും സമിതി യോഗം തീരുമാനിച്ചു. അംബേദ്കർ സാംസ്‌കാരിക സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.ശങ്കർദാസ്, കൺവീനർ ടി.എം.രതീശൻ, ഇ.കെ.പ്രവീൺ കുമാർ, സി.എം.അയ്യപ്പൻ, സി.കെ.വേലായുധൻ മാസ്റ്റർ, കെ.സി.ബാബു, കെ.കെ.രാമു, എം.എം.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.