news-photo-

ഗുരുവായൂർ: ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമി സംഘടിപ്പിച്ച രണ്ടാമത് പി. ബാബു മെമ്മോറിയൽ അഖിലകേരള വടംവലി മത്സരത്തിൽ മലർവാടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സ്‌പോൺസർ ചെയ്ത പൗണ്ട് തൃശൂർ ജേതാക്കളായി. മാസ്റ്റേഴ്‌സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ് സ്‌പോൺസർ ചെയ്ത സ്റ്റാർ വിഷൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് റണ്ണർ അപ്പായി. വിജയികൾക്ക് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒ: അജയകുമാർ, ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, ഡി.എഫ്.എ പ്രസിഡന്റ് സി. സുമേഷ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ അനിഷ്മ ഷാനോജ് ഉദ്ഘാടനം ചെയ്തു. ജി.എസ്.എ പ്രസിഡന്റ് ടി.എം. ബാബുരാജ് അദ്ധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, എ.സി.പി: കെ.എം. ബിജു എന്നിവർ മുഖ്യാതിഥികളായി. സായ്‌നാഥൻ, ശോഭ ഹരിനാരായണൻ, ജി.കെ. പ്രകാശൻ, സി. മനോജ്, കെ.ആർ. സൂരജ്, കെ.എൻ. രാജേഷ്, കെ.പി. സുനിൽകുമാർ, വി.വി. ഡൊമിനി എന്നിവർ സംസാരിച്ചു.