ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ വള്ളത്തോൾ നഗർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന പര്യടനം ബി.ജെ.പി തിരുവനന്തപുരം മേഖലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ ബൂത്ത് കമ്മിറ്റികളുടെ സ്വീകരണമേറ്റ് വാങ്ങി വൈകിട്ട് ചെറുതുരുത്തിയിൽ സമാപിച്ചു. സമാപന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.