പുറനാട്ടുകര: ദക്ഷിണ ക്ഷേത്രീയ കലാകായിക മത്സരങ്ങൾ ഏഴ് മുതൽ പുറനാട്ടുകര കേന്ദ്ര സംസ്‌കൃത സർവകലാശാല ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ. വ്യാഴാഴ്ച വൈകിട്ട് ഏഴിന് മുൻ ബാസ്‌കറ്റ് ബാൾ ടീം ക്യാപ്ടൻ സുബാഷ് ജെ. ഷേണായ് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരള, കർണാടക എന്നിവിടങ്ങളിലെ കാമ്പസുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുക്കും.
സംസ്‌കൃത ഭാരതി പ്രചാർ പ്രമുഖ് ഡോ. കെ. സച്ചിൻ പങ്കെടുക്കും. സർവകലശാലാ അധികൃതരായ പ്രൊഫ. മദൻ മോഹൻ ത്ഡാ, കാമ്പസ് ഡയക്ടർ പ്രൊഫ. കെ.കെ. ഷൈൻ എന്നിവർ പങ്കെടുക്കും.11 മുതൽ 17 വരെ ഭാരതീയ ഗണിത ശാസ്ത്രത്തിന്റെ വഴിത്താരകൾ തേടി എന്ന വിഷയത്തെ ആസ്പദമാക്കി പാവറട്ടിയിലുള്ള പി.ടി. കുര്യാക്കോസ് സ്മൃതി ഭവനിൽ അദ്ധ്യാപക പ്രശിക്ഷണവും നടക്കും.
ഉദ്ഘാടനം കൊച്ചി ശാസത്ര സാങ്കേതിക സർവകലശാല വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പ്രൊഫ. ഇ.ആർ. നാരായണൻ, ഡോ. കെ. വിശ്വനാഥൻ, കെ.എസ്. ഗോകുൽ എന്നിവർ പങ്കെടുത്തു.