1

തൃശൂർ: കേരളവർമ്മ കോളേജിലെ 1992 - 98 ബാച്ചുകളിൽ പഠിച്ചിരുന്ന മുൻകാല ഫുട്ബാൾ താരങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആൾ കേരള യൂത്ത് ഫുട്ബാൾ ടൂർണമെന്റ് ഏഴ് മുതൽ പത്ത് വരെ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ. എല്ലാ ദിവസവും വൈകിട്ട് 4.45നും 6.45നുമാണ് മത്സരങ്ങൾ. 19 വയസിന് താഴെയുള്ളവരാണ് പങ്കെടുക്കുക. യുണൈറ്റഡ് എഫ്.സി, ഫുട്ബാൾ ക്ലബ് കേരള, പറപ്പൂർ ഫുട്ബാൾ ക്ലബ്, റെഡ് സ്റ്റാർ ഫുട്ബാൾ ക്ലബ്, ഗുരുവായൂർ സ്‌പോർട്സ് അക്കാഡമി, സ്പാരോസ് ഫുട്ബാൾ ക്ലബ്, ഔട്ട് ലാൻഡേഴ്‌സ് ഫുട്ബാൾ ക്ലബ്, വെഫ കേരള എന്നീ ടീമുകൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ, കൺവീനർ കെ.എ. നവാസ്, എം.ജെ. സാബു, സി.ജെ. റോയി, കെ.ആർ. സുരേഷ്, കെ.എ. പ്രസാദ് എന്നിവർ പങ്കെടുത്തു.