1

തൃശൂർ: അന്തർദേശീയ ശാസ്ത്ര ചലചിത്രോത്സവം 29, 30 തീയതികളിൽ വിജ്ഞാൻ സാഗറിൽ നടക്കുമെന്ന് സംഘാടകർ. ചലച്ചിത്രോത്സവത്തിന്റെ മുന്നോടിയായി ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചലച്ചിത്ര പോസ്റ്റർ പ്രകാശനം നടക്കും. പത്തിന് രാമദാസ് തിയറ്ററിൽ സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും. 15,16 തീയതികളിൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചലചിത്രോത്സവ പ്രദർശനം നടക്കും.

20ന് ശാസ്ത്രസിനിമ നിർമ്മാണ പ്രദർശനം, 24, 25 തീയതികളിൽ വായനശാലകളെ ഉൾപ്പെടുത്തി ടൂറിംഗ് സിനിമയും സംഘടിപ്പിക്കും. 29, 30 തീയതികളിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ അമ്പതോളം സിനിമകൾ പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത്, സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതി, ശാസ്ത്ര സാഹിത്യ പരിഷത്ത്, കെ.എസ്.എസ്.ഡി.സി, വിഞ്ജാൻ സാഗർ, ഭൗമം എന്നിവരുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

വാർത്താസമ്മേളനത്തിൽ സി.ടി. അജിത്ത് കുമാർ, അഡ്വ. രവിപ്രകാശ്, ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുത്തു.