കൊടുങ്ങല്ലൂർ : അക്കാഡമിക് സിറ്റിയിലെ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നും എൻജിനിയറിംഗിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ച എസ്.എൻ.ഡി.പി യോഗം നായ്ക്കുളം ശാഖയിലെ മുതിർന്ന അംഗമായ കെ.കെ. ശിവരാമന്റെ മകൻ കെ.എസ്. ഷൈബുവിനെ നായ്ക്കുളം ശാഖ ആദരിച്ചു. ശാഖാ പ്രസിഡന്റ് സി.ആർ. രാജൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ബേബിറം സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖയിലെ മുതിർന്ന അംഗവും ശിവഗിരി തീർതാടകനുമായ ടി.എസ്. കുമാരൻ പൊന്നാടയണിയിച്ചു. നഗരസഭാ കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, ശാഖാ സെക്രട്ടറി വിജയകുമാർ പുഞ്ചപ്പറമ്പിൽ, വൈസ് പ്രസിഡന്റ് രൂപ സുലഭൻ, സുമ ശിവൻ, ശ്രീജീവ്കുമാർ, പ്രദീപ് കുഴിക്കാട്ടിൽ, സി.ആർ. പമ്പ, സി.കെ. ധർമൻ എന്നിവർ സംസാരിച്ചു.