കൊടുങ്ങല്ലൂർ : പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗർ റസിഡന്റ്‌സ് അസോസിയേഷൻ പൊതുയോഗം യു.എ.ഇയിലെ എഡ്യൂസ്‌കോപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ കെ.എസ്. ഷൈബുവിനേയും പൂണെ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എയിൽ ഉന്നത വിജയം നേടിയ മകൾ കെ.എസ്. ആതിരയേയും ആദരിച്ചു. കെ.കെ.ടി.എം കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ശിവരാമൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ ക്യാഷ് അവാർഡ് നൽകി. എ.എം. അബ്ദുൾ ജബ്ബാർ, പി.എ. സീതി, പ്രൊഫ. വി.കെ. സുബൈദ, പ്രഭാകരമേനോൻ, സുനിത സുരേഷ്, നന്ദകുമാർ, കെ.എസ്. ഷൈബു, ആതിര, ഭുവനേശ്വരി നന്ദകുമാർ, വിശ്വനാഥൻ കർത്ത എന്നിവർ സംസാരിച്ചു.