 
കൊടുങ്ങല്ലൂർ : അവശത അവകാശമല്ലെന്ന് പറഞ്ഞ ആദർശധീരനായിരുന്നു ആർ. ശങ്കറെന്ന് പ്രൊഫ. എൻ.പി. ശ്രീലത പറഞ്ഞു. ഗുരുവിന്റെ സംഘടന കൊണ്ട് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹത് വചനങ്ങൾ ശിരസാവഹിച്ച് സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച കർമ്മഘധീരനായിരുന്നു. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ച ആർ. ശങ്കർ സ്മൃതിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലറും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവുമായ ബേബിറാം മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ. തിലകൻ, കെ.ഡി. വിക്രമാദിത്യൻ, ശാഖാ പോഷക സംഘടനാ ഭാരവാഹികളായ എം.എൻ. രാജപ്പൻ, ഗീതസത്യൻ, കെ.എസ്. ശിവറാം, ഷിയ വിക്രമാദിത്യൻ, രാജേന്ദ്രൻ അയ്യാലിൽ എന്നിവർ പ്രസംഗിച്ചു.