കൊടുങ്ങല്ലൂർ : ഒരു ശതമാനം തൊഴിൽ സംവരണം അനുവദിക്കണമെന്നും കൊടുങ്ങല്ലൂർ ക്ഷേത്രത്തിലുൾപ്പെടെ സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവദിക്കണമെന്നും കുടുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് കെ.സി. സുരേഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുഡുംബി സേവാസംഘം സംസ്ഥാന സമ്മേളനം ഒമ്പത്, പത്ത് തീയതികളിൽ തിരുവഞ്ചിക്കുളം ശിവപാർവതി ഓഡിറ്റോറിയത്തിൽ നടക്കും. ഒമ്പതിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10.30ന് അവാർഡ് വിതരണം ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. കുടുംബി സമുദായത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ തഴയുന്ന രീതിയിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന പ്രസ്ഥാനങ്ങൾക്കെതിരെ എടുക്കേണ്ട നിലപാടുകളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് കുഡംബി സേവാസംഘം ജനറൽ സെക്രട്ടറി ടി.എസ്. ശരത് കുമാർ, ട്രഷറർ ഇ.എൽ. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. ജയപ്രസാദ്, സംസ്ഥാന സെക്രട്ടറി ടി.എം. രാജൻ, താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എം. ദിലീപ് കുമാർ, സെക്രട്ടറി എ.ബി. മനു എന്നിവർ അറിയിച്ചു.