കൊടുങ്ങല്ലൂർ : എടവിലങ്ങ് പഞ്ചായത്തിലെ സുകൃതം അഗതിമന്ദിരത്തിലുണ്ടായ ബാല ലൈംഗിക പീഡനത്തെക്കുറിച്ചും സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസിനെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.വി. വസന്തകുമാർ, നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, വേണു വെണ്ണറ, അഡ്വ. ടി.പി. അരുൺ മേനോൻ, ഷെഫീക്ക് മണപ്പുറം, സി.സി. വിപിൻചന്ദ്രൻ, പി.പി. സുഭാഷ്, ഇ.ജി. സുരേന്ദ്രൻ, ടി.കെ. രമേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.