charamam-damodaran

കയ്പമംഗലം: റിട്ട. അദ്ധ്യാപകൻ മാമ്പറമ്പത്ത് ദാമോദരൻ (90) നിര്യാതനായി. കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, മുൻ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പി.കെ.സത്യഭാമ (റിട്ട. ടീച്ചർ, സെന്റ് ജോർജ് മികിസഡ് എൽ.പി സ്‌കൂൾ, പോഴങ്കാവ്). മക്കൾ: എം.ഡി.സുരേഷ് ( റിട്ട. എച്ച്.എം, എച്ച്.ഡി.പി.എച്ച് എസ്.എസ്, എടതിരിഞ്ഞി), എം.ഡി സന്തോഷ് ( റിട്ട. അദ്ധ്യാപകൻ, ജി.എഫ്.എച്ച്.എസ്.എസ് കയ്പമംഗലം), എം.ഡി.സതീഷ് ( എൻജിനീയർ, ലക്ഷദ്വീപ്). മരുമക്കൾ: ആശാദേവി (റിട്ട. അദ്ധ്യാപിക, വി.പി.എം എസ്.എൻ.ഡി.പി സ്‌കൂൾ കഴിമ്പ്രം), മൃണാളിനി (റിട്ട. അദ്ധ്യാപിക, കെ.എൻ.എം എച്ച്.എസ്.എസ്, തൃത്തല്ലൂർ), ബിജി (റിട്ട. ബി.ആർ.സി ട്രെയിനർ).