pazhuvil-shasti

പഴുവിൽ: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വർണ്ണാഭമായി. രാവിലെ നടതുറപ്പ് അഭിഷേകം, ശീവേലി തുടർന്ന് ഉടുക്ക് പാട്ടിന്റെ അകമ്പടിയോടെ തേര് എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് 11 മണി മുതൽ പ്രസാദ ഊട്ട് എന്നിവയും നടന്നു. കിഴക്കുംമുറി ദേശം പടിഞ്ഞാട്ടു മുറി ദേശം, തൃപ്രയാർ ഷൺമുഖ സമാജം എന്നീ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാവടി വരവും ഉണ്ടായി. മൂന്നിന് ദേശത്തിന്റെ അഭിഷേകവും നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക ശേഷം കാവടിയാട്ടം നടന്നു. ക്ഷേത്രാചാര ചടങ്ങുകൾക്ക് ദേവസ്വം ഓഫീസർ, ക്ഷേത്ര ഉപദേശക സമിതി , മാതൃവേദി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.