ചേലക്കര: നിയോജക മണ്ഡലത്തിൽ ഭവനരഹിതർക്കായി ആയിരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പി.വി. അൻവർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഭയം എന്ന പ്രൊജക്ടിലൂടെയാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഒമ്പത് വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. തമിഴ്‌നാട്ടിലെ കോർപറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് 750 വീടുകൾ നിർമ്മിക്കുന്നത്. ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് കൂടുതൽ ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്യും. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനത്തിനായി ഓൺലൈൻ പ്ലാറ്റ്‌ഫോം ഇന്റർനെറ്റ്, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വായ്പയെടുത്ത് കടക്കണിയിൽപ്പെട്ട കുടുംബങ്ങൾക്ക് കടാശ്വാസ പദ്ധതി, നിർദ്ധന പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, കളിസ്ഥലങ്ങളുടെ സജ്ജീകരണം, ആംബുലൻസ് സൗകര്യങ്ങളോടെ പെയിൻ പാലിയേറ്റീവ് ക്ലിനിക്കുകൾ, കുടിവെള്ള പദ്ധതി തുടങ്ങിയവ നടപ്പാക്കും.