holy-grace

മാള : മാള ഹോളി ഗ്രേസിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ചാലക്കുടി ബ്രാഞ്ചും, മാള വൈസ് മെൻ ക്ലബും സംയുക്തമായി സംഘടിപ്പിച്ച പാൽപുഞ്ചിരിയിൽ 4, 5 ക്ലാസുകളിലെ 391 വിദ്യാർത്ഥികളും അദ്ധ്യാപകരും വൈസ് മെൻ ക്ലബ്ബ് അംഗങ്ങളും ദന്ത ഡോക്ടർമാരും പങ്കെടുത്തു. ഹോളി ഗ്രേസ് ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് സെലിൻ ജെയിംസ് അദ്ധ്യക്ഷയായി. പ്രധാന അദ്ധ്യാപിക എം.ബിനി, ഡോ. ദീപ നെൽസൺ, ജോളി വടക്കൻ എന്നിവർ സംസാരിച്ചു.