annamanada-

അന്നമനട : മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി അന്നമനട പഞ്ചായത്തിൽ ഹരിത പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത പഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി പഞ്ചായത്തിന്റെ കീഴിലുള്ള 9 ഘടക
സ്ഥാപനങ്ങളെ ഹരിത ഓഫീസായി തെരഞ്ഞെടുത്തു. ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 16 അംഗനവാടികളെയും ഹരിത വിദ്യാലയങ്ങളായും തെരഞ്ഞെടുത്തു.

കൂടാതെ 31 സ്ഥാപനങ്ങളുടെ ഹരിത പ്രഖ്യാപനവും നടന്നു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത മാലിന്യ സംസ്‌കരണ ചട്ടം പാലിച്ച് ശുചിത്വ മാലിന്യ സംസ്‌കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിദ്ധ്യ സംരക്ഷണം
എന്നീ മേഖലകളിൽ കാര്യക്ഷമവും, മാതൃകാപരവുമായ പ്രവർത്തനം നടത്തിവരുന്ന പഞ്ചായത്തിലെ സ്ഥാപനങ്ങളെയാണ് ഹരിത പ്രാഖപനത്തിനായി തെരഞ്ഞെടുത്തത്. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.ഇക്ബാൽ, അസിസ്റ്റന്റ് സെക്രട്ടറി എ.എം.ജുഗുനു, ടി.കെ.സതീശൻ, മഞ്ജു സതീശൻ, കെ.കെ.രവി നമ്പുതിരി , ഡേവിസ് കുര്യൻ, ടെസി ടൈറ്റസ് എന്നിവർ പങ്കെടുത്തു .