മുള്ളൂർക്കര : ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവം ആചാരനുഷ്ഠാനങ്ങളിലൂന്നി വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ആയിരങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. കേരളക്കരയിലെ പ്രശസ്തരായ തകിൽ നാദസ്വര വിദ്വാന്മാരെയും അണിനിരത്തി തട്ടക ദേശങ്ങളിൽ നിന്നും 9 സെറ്റ് കാവടിസംഘങ്ങളാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ഏവർക്കും അന്നദാനവും നൽകി. രുദ്ര പ്രജാപതി എന്ന നൃത്ത സംഗീത നാടകവും അരങ്ങേറി.