ആമ്പല്ലൂർ : സർവീസ് സഹകരണ ബാങ്കും അളഗപ്പനഗർ പഞ്ചായത്ത് കുടുംബശ്രീയും ചേർന്ന് 'കുടുംബശ്രീ സംവിധാനത്തിലെ കാലാനുസൃത മാറ്റം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അളഗപ്പനഗർ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വർഗീസ് ആന്റണി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസി വിൽസൺ, കെ.എം. ചന്ദ്രൻ, ഭാഗ്യവതി ചന്ദ്രൻ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. യു.സലിൻ, പി.കെ. പീറ്റർ, എ.എസ്. ജിനി, പി.വി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.