ഗുരുവായൂർ: 2025 വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോൾ ക്ഷേത്ര സോപാനപ്പടിയിൽ ഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. കിഴക്കേ ഗോപുരകവാടത്തിന് സമീപത്തെ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് നൽകി പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവയുള്ള ഡയറിക്ക് 200 രൂപയാണ് വില. പത്തുമുതൽ കിഴക്കേനടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ ലഭ്യമാകും. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി. നായർ, കെ.പി.വിനയൻ, ഡോ.പി.നാരായണൻ നമ്പൂതിരി, പ്രമോദ് കളരിക്കൽ, കെ.ജി.സുരേഷ് കുമാർ, മോഹൻകുമാർ എന്നിവർ പങ്കെടുത്തു.