ഇരിങ്ങാലക്കുട : ബൈക്ക് നൽകിയില്ലെന്നതിന്റെ പേരിൽ ബൈക്ക് ഉടമയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാറളം വെള്ളാനി വെളിയത്ത് വീട്ടിൽ സനലിനെയാണ് (29) കാട്ടൂർ സി.ഐ. ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു ജോർജ്ജും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. വെള്ളാനി പുത്തൻകുളം വീട്ടിൽ നവാസിനെ പ്രതി ദേഹോപദ്രവം ഏൽപിക്കുകയും കഴുത്തിൽ ഞെക്കി കൊല്ലാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.