puranattukara

പുറനാട്ടുകര: കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ദക്ഷിണക്ഷേത്രീയ കലാകായിക മത്സരങ്ങൾ മുൻ ഇന്ത്യൻ ബാസ്‌കറ്റ് ബാൾ ടീം ക്യാപ്ടൻ സുഭാഷ് ജെ. ഷേണായ് ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങൾ വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന മാർച്ച് പാസ്റ്റും ഫ്യൂഷൻ ഡാൻസും യോഗപ്രദർശനവും നടന്നു. സർവകലാശാലയുടെ തൃശൂരിലെ കാമ്പസ് ഡയറക്ടർ പ്രൊഫ. കെ.കെ. ഷൈൻ അദ്ധ്യക്ഷനായി. സംസ്‌കൃത ഭാരതിയുടെ ഭാരവാഹിയായ എ.എൻ. വിജേന്ദ്ര റാവു മുഖ്യാതിഥിയായി. കൺവീനർ പ്രൊഫ. ഇ.ആർ. നാരായണൻ, അസോസിയേറ്റ് ഡയറക്ടർ പ്രൊഫ. ആർ. പ്രതിഭ എന്നിവർ സംസാരിച്ചു.