 
മാള : മാള കാർമ്മൽ കോളേജിൽ ഡാൻസേഴ്‌സ് ഫോറം ദേശീയ തലത്തിൽ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ, ഇന്റർ കൊളീജിയറ്റ് നൃത്തമത്സരം പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ സ്‌പോട്ട് ഡാൻസിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എയ്ബൽ ജോൺ ബേബി ഒന്നാം സ്ഥാനവും 2222/ പ്രൈസും നേടി. വീഡിയോ കോറിയോഗ്രാഫിക്ക് ചാലക്കുടി എസ്.എച്ച്. കോളേജിലെ അക്ഷര ഉണ്ണിക്കൃഷ്ണനും, അക്ഷയ മനോജും ഒന്നാം സ്ഥാനവും 3333/ ക്യാഷ് പ്രൈസും നേടി. കൊരട്ടി എം.എ എം.എച്ച്.എസ്.എസ് സ്‌കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും 5555/ ക്യാഷ് പ്രൈസും നേടി.