1

തൃശൂർ: വിശ്വകർമ്മ സുവർണകാർ ധർമ്മ സംസ്ഥാപന സംഘത്തിന്റെ കലാസാംസ്‌കാരിക സമ്മേളനം നാളെ ഉച്ചയ്ക്ക് 2.30ന് വിവേകോദയം സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. അൻസാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ കെ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനാകും. ലയൺസ് ക്ലബ് ഡിസിട്രിക്ട് ഗവർണർ ജയിംസ് വളപ്പില മുഖ്യപ്രഭാഷണം നടത്തും. കെ.എസ്. മോഹൻ, ടി.ബി. ദിലീപ് കുമാർ, രവി ചെറശേരി എന്നിവർ പങ്കെടുക്കും. എൻഡോവ്‌മെന്റ് വിതരണം ഇ.ബി. വിജയൻ നിർവഹിക്കും. കലാപരിപാടികളും ഉണ്ടായിക്കും. വാർത്താസമ്മേളത്തിൽ കെ.കെ. സുബ്രഹ്മണ്യൻ , മനോജ് മച്ചാട്, ഇ.ബി. വിജയൻ, കെ.കെ. ഗിരിജൻ, വിനോദ് പുത്തൻപരയ്ക്കൽ എന്നിവർ പങ്കെടുക്കും.