വടക്കാഞ്ചേരി: ഷൊർണൂർ-എറണാംകുളം റെയിൽവേ പാതയിൽ മൂന്നാം പാള പദ്ധതി ബ്രൗൺബുക്കിൽ ഇടം നേടിയതോടെ ദിവസവും 18 മണിക്കൂറും അടഞ്ഞ് കിടക്കുന്ന എങ്കക്കാട് റെയിൽവേ ഗേറ്റ് 21 മണിക്കൂറോളം അടച്ചിടേണ്ടി വരുമെന്ന ആശങ്കയിൽ ജനം പ്രതിഷേധത്തിന്. നേരത്തെ രൂപീകരിച്ച ആക്ഷൻ കൗൺസിൽ എങ്കക്കാട് മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് നാളെ ഗേറ്റിന് സമീപം പ്രതിഷേധ കൂട്ടായ്മ നടത്തും. എങ്കക്കാട്, മങ്കര,കരുമത്ര, വിരുപ്പാക്ക, വാഴാനി, എന്നീ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് മുന്നിൽ ദുരിതത്തിന്റെ കോട്ടയാണ് എങ്കക്കാട് റെയിൽവേ ഗേറ്റ്. അടച്ചാൽ ഇരു ഭാഗത്തും വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. രണ്ടും മൂന്നും ട്രെയിനുകൾ പോയതിനുശേഷമാണ് ഭൂരിഭാഗം സമയത്തും ഗേറ്റ് തുറക്കുന്നത്. വന്ദേഭാരത് ട്രെയിൻ എത്തിയതോടെ ജനദുരിതം ഇരട്ടിയാണ്. ഈ ട്രെയിൻ ഷൊർണൂരും, മുളങ്കുന്നത്തുകാവും വിട്ടാൽ ഗേറ്റ് അടച്ചിടും.വേഗ കൂടുതലും,ഇടയിൽ സ്‌റ്റോപ്പുകൾ ഇല്ലാത്തതുമാണ് കാരണം. എങ്കക്കാട് മാരാത്ത് കുന്ന് ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്നാണ് ജനകീയ ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി.
ആക്ഷൻ കൗൺസിൽ നാളെ ഗേറ്റിന് സമീപം നടത്തുന്ന പ്രതിഷേധ കൂട്ടായ്മ നടനും സംവിധായകനുമായ എങ്കക്കാട് സ്വദേശി സിദ്ധാർത്ഥ് ഭരതൻ ഉദ്ഘാടനം ചെയ്യും. നാടൊന്നാകെ സമരത്തിൽ കണ്ണികളാകമെന്ന് ചെയർമാൻ വി.പി.മധു,കൺവീനർ പി. ജി.രവീന്ദ്രൻ, ട്രഷറർ പി.കെ. വിജയൻ, ഷീബ സുരേഷ്, സേതുമാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു നാടിന്റെ സഞ്ചാര സ്വാതന്ത്ര്യം പൂർണമായി തടസപെടുത്തുകയാണ് ഗേറ്റ്. ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ എത്തുന്നതോടെ ദുരിതം ഇരട്ടിയാകും. അധികൃതർ ജനങ്ങളെ വെല്ലുവിളിക്കരുത്.
പി.ജി. രവീന്ദ്രൻ
പൊതു പ്രവർത്തകൻപടം൹ ജനദുരിത കേന്ദ്രമായ എങ്കക്കാട് റെയിൽവേ ഗേറ്റ്
പടം പി.ജി. രവീന്ദ്രൻ
മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം;
ഡി.പി.ആറിന് കരാർ ഒപ്പിട്ടു
വടക്കാഞ്ചേരി: മാരാത്തുകുന്ന് ലെവൽ ക്രോസ് (എൽ.സി നമ്പർ 7) ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ എയ്‌റോ ടൈഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. ഇൻവെസ്റ്റിഗേഷൻ നടപടികൾ ഉടൻ ആരംഭിക്കും. മേൽപ്പാലത്തിന്റെ ജനറൽ അറേയ്ഞ്ച്‌മെന്റ് ഡ്രോയിംഗ് (ജി.എ.ഡി), ഡി.പി.ആർ എന്നിവ തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാരാണ് മുൻ കൈ എടുക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ത്യൻ റെയിൽവേയ്ക്ക് സമർപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു. 2023-24 വർഷത്തെ റെയിൽവേ വർക്ക് പ്രോഗ്രാമിൽ (പിങ്ക് ബുക്ക്) മേൽപ്പാല നിർമ്മാണം ഉൾപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മേൽപ്പാലത്തിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരളയെ (ആർ.ബി.ഡി.സി. കെ) ചുമതലപ്പെടുത്തിയെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ
 
ഒരു ജനതയുടെ നീണ്ട കാലത്തെ ആവശ്യമായ എങ്കക്കാട് മേൽപ്പാലത്തിനായുള്ള പ്രക്ഷോഭം നടക്കാനിരിക്കെ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഇറക്കിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ. എങ്കക്കാട് മേൽപ്പാലത്തിനു വേണ്ടി 1500 പേർ ഒപ്പിട്ട നിവേദനം എം.എൽ.എയ്ക്ക് സമർപ്പിച്ചിരുന്നു. അന്ന് ഒരു സൂചനയും എം.എൽ.എ നൽകിയില്ല. മാരാത്ത്കുന്ന് മേൽപ്പാലത്തിന് ഒരു അനുമതിയും ലഭിച്ചിട്ടില്ല. ആക്ഷൻ കൗൺസിൽ നടത്തുന്ന സമരം ഒരു രാഷ്ട്രീയപാർട്ടിക്കും എതിരല്ല. നാളെ പ്രഖ്യാപിച്ച സമരവുമായി മന്നോട്ടു പോകും.
- വി.പി. മധു
ആക്ഷൻ കൗൺസിൽ കൗൺസിൽ ചെയർമാൻ