1

അന്നമനട: അന്നമനട, കാടുകുറ്റി പഞ്ചായത്തുകളും ഓഫ് സ്റ്റേജ് അന്നമനടയും ചേർന്ന് ഒരുക്കുന്ന മോഹൻ രാഘവൻ ചലചിത്ര പുരസ്‌കാര സമർപ്പണം ഇന്ന് വൈകിട്ട് അഞ്ചിന് വി.എം ഓഡിറ്റോറിയത്തിൽ നടക്കും. ഈ വർഷത്തെ പുരസ്‌കാരം തടവ് എന്ന സിനിമയുടെ സംവിധായകൻ ഫാസിൽ റസാഖിന് സംവിധായകൻ ടി.വി. ചന്ദ്രൻ നൽകും. എഴുത്തുകാരനും അഭിനേതാവുമായ വി.കെ. ശ്രീരാമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവ. യു.പി സ്‌കൂളിൽ രാവിലെ പത്തിന് ചിത്രകാരൻ മുഹമ്മദ് അലി ആദത്തിന്റെ സ്മരണയ്ക്കായി ഓർമ്മച്ഛായം എന്ന പേരിൽ ചിത്രരചനാ സദസും ചിത്രകലാ ക്യാമ്പും ഉണ്ടാകും.