1

തൃശൂർ: സംസ്ഥാന ബാലാവകാശ കമ്മിഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് 'ബാലസൗഹൃദ രക്ഷാകർതൃത്വം' ഏകദിന പരിശീലനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ഡോ. യു. സലിൽ അദ്ധ്യക്ഷനായി. അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.കെ. പ്രസാദ്, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ജില്ലാ ശിശുസംരക്ഷണ വകുപ്പ് ഓഫീസർ സി.ജി. ശരണ്യ, സി.ഡി.എസ് ചെയർപേഴ്‌സൺ ജിജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആദർശ് പി. ദയാൽ, ഡോ. ബാസ്പിൻ, സിമി എന്നിവർ സംസാരിച്ചു.