തൃപ്രയാർ: വർദ്ധിച്ചുവരുന്ന കള്ളടാക്‌സികൾക്കും അനധികൃത റെന്റ് എ കാറുകൾക്കും എതിരായി യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിനെതിരെ ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധപ്രകടനം സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് തൃപ്രയാർ സബ് ആർ.ടി.ഒ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി ബാബുലേയൻ ഉദ്ഘാടനം ചെയ്തു. ജോയ് പുത്തൻപീടിക അദ്ധ്യക്ഷത വഹിച്ചു. സുധീപ് തൃത്തല്ലൂർ, ശ്രീനി വെളിയത്ത്, ആഷിക് ഗുരുവായൂർ, മഹേഷ് തമ്പുരാൻപടി, വിനോദ് കോടാലി, മൻസൂർ ചാവക്കാട് , അശോകൻ പഴുവിൽ എന്നിവർ സംസാരിച്ചു.